Sunday, December 23, 2012

About: RadioMalayalam.net

ഓസ്ട്രേലിയന്‍ മലയാളികള്‍ക്ക് സ്വന്തമായി ഒരു പുതിയ ഓണ്‍ലൈന്‍ റേഡിയോ, റേഡിയോ മലയാളം.
 എഴുത്തിനോടും കലയോടും ആഭിമുഘ്യമുള്ള മെല്‍ബനിലെ ഒരു സൌഹൃദ സംഘമാണ് 24 മണിക്കൂരും പ്രക്ഷേപണം ചെയ്യുന്ന ഈ ഓണ്‍ലൈന്‍ റേഡിയോയും ആയി മുന്‍പോട്ടു വന്നിരിക്കുന്നത്.

 നവംബര്‍ 1 നു കേരളപ്പിറവിയോടു അനുബന്ധിച്ച് ആദ്യ സ്ട്രീമിംഗ് നടത്തി നാന്ദി കുറിച്ച റേഡിയോ മലയാളം ഡിസംബര്‍ 25 നു ക്രിസ്തുമസ് ദിനത്തില്‍ കൂടുതല്‍ പരുപാടികള്‍ പ്രക്ഷേപണം ചെയ്തുകൊണ്ട് അതിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്.

 മെല്‍ബനിലെ മലയാളികള്‍ക്കിടയില്‍ നിന്നും കലയിലും അവതരണത്തിലും താല്പര്യമുള്ള കുറച്ചുപേരെ അണിനിരത്തുന്ന റേഡിയോ മലയാളം തികച്ചും കലാമൂല്യത്തേ മുന്‍നിര്‍ത്തിയുള്ള ഒരു ആശയസംവാദം ആണ്.

 അവതരണം മുതല്‍ എഡിറ്റിംഗ് വരെയും, മറ്റു സാങ്കേതിക രംഗത്തും പൂര്‍ണമായും പ്രവാസി മലയാളികളുടെ സാന്നിധ്യം നിറഞ്ഞുനിലക്കുന്ന റേഡിയോ മലയാളത്തിന്റെ പ്രത്യേകത അത് ആദ്യത്തെ 100% ഓസ്ട്രേലിയന് മലയാളി ഓണ്‍ലൈന്‍ റേഡിയോ ആയി മാറുന്നു എന്നതാണ്.

റേഡിയോ മലയാളം www.RadioMalayalam.net എന്നാ വെബ്സൈറ്റ് വഴിയും Android, iPhone അപ്ലിക്കേഷന്‍ ആയും ലഭ്യംമാണ്.


No comments:

Post a Comment

LISTEN LIVE