Wednesday, June 26, 2013

RadioMalayalam Supporting Event - Soorya India Festival 2013

Skanda Matha School of Dance & Music presents, Soorya India Festival 2013, a rare display of 3 major dance forms of India and speaking shadow play, Please come and enjoy the Stunning performance of Soorya Team.





For More Details, Contact:

Soorya India Festival 2013

Skanda Matha School of Dance & Music.
Sushamol Suresh(Director)
0450745478.

Thursday, May 16, 2013

Amen Malayalam Movie Review - റേഡിയോ മലയാളം സിനിമാ കൊട്ടക

Amen Malayalam Movie Review - റേഡിയോ മലയാളം സിനിമാ കൊട്ടക.


2013-ൽ ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ആമേൻ.ഫഹദ് ഫാസിൽ,ഇന്ദ്രജിത്ത്, സ്വാതി റെഡ്ഡി തുടങ്ങിയവർ അഭിനയിച്ച ചിത്രം നിരൂപകരാൽ നല്ല രീതിയിൽ സ്വീകരിക്കപ്പെട്ടു, 

കുമരങ്കരി എന്ന കുട്ടനാടന്‍ ഗ്രാമവും അവിടുത്തെ പള്ളിയും നാട്ടുകാരും ബാന്‍ഡ് മല്‍സരവുമായി ആമേന്‍ വ്യത്യസ്തമായൊരു സിനിമയാണ് പശ്ചാത്തലവും കഥയുമാണ് നമുക്ക് പരിചയപ്പെടുത്തുന്നത്. കുട്ടനാടന്‍ ഗ്രാമങ്ങളുടെ കഥ മലയാളത്തില്‍ ധാരാളം വന്നിട്ടുണ്ടെങ്കിലും ഇങ്ങനെ വേറിട്ടു നില്‍ക്കുന്ന രീതിയിലൊന്ന് ആമേന്‍ മാത്രമാണ്. 

എണ്‍പതുകളില്‍ ഇവിടെ നടക്കുന്നൊരു കഥയാണ് പിഎസ് റഫീക്ക് ആമേനിലൂടെ എഴുതിയിരിക്കുന്നത്. അത്രയൊന്നും പരിചയമില്ലാത്ത ബാന്‍ഡ് വാദ്യവും മല്‍സരവും പള്ളിയുടെയും സാധാരണക്കാരായ നാട്ടുകാരുടെയും ജീവിതത്തിലൂടെ അവതരിപ്പിക്കുന്നതില്‍ സംവിധായകന്‍ നൂറുശതമാനവും ജയിച്ചിരിക്കുന്നു എന്നു തന്നെ പറയാം. 

ഇന്ദ്രജിത്ത്, കലാഭവന്‍ മണി, ജോയ് മാത്യു, തമിഴ്താരം സ്വാതി, രചന, സുനില്‍ സുഗത, നന്ദു, മഖരന്ദ് പാണ്ഡെ എന്നിവരാണ് പ്രധാന താരങ്ങള്‍. ആരും മോശമാക്കിയില്ല എന്നതാണ് എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകത. കാവാലം നാരായണപ്പണിക്കരും പി.എസ്.റഫീക്കും എഴുതിയ കുട്ടനാടന്‍ വരികള്‍ക്ക് പ്രശാന്ത് പിള്ള നല്‍കിയ ഈണം പ്രേക്ഷകരെ പെട്ടെന്നു ചിത്രത്തിലേക്ക് അടുപ്പിക്കുന്നതാണ്. ക്രിസ്ത്യന്‍ പശ്ചാത്തലത്തില്‍ പറഞ്ഞിരിക്കുന്ന ഈ വ്യത്യസ്ത കുടുംബചിത്രം സ്വീകരിക്കാന്‍ നമ്മുടെ പ്രേക്ഷകര്‍ക്ക് മടിയൊന്നുമുണ്ടാകില്ല എന്ന് ഉറപ്പിച്ചുപറയാം 

റേഡിയോ മലയാളം സിനിമാ കൊട്ടക 

Part - 1

Part - 2

Part - 3

Part - 4



പിടിച്ചിരുത്തുന്ന നല്ലൊരു കഥ 


കുമരങ്കരി ഗ്രാമം. പുണ്യാളന്‍ അനുഗ്രഹം ചൊരിയുന്ന ഇവിടുത്തെ പള്ളിയാണ് നാട്ടുകാരുടെ ജീവന്‍. പള്ളി കഴിഞ്ഞേ അവര്‍ക്ക് എന്തുമുള്ളൂ. പള്ളിയിലെ ചെറിയ കപ്യാരാണ് സോളമന്‍ (ഫഹദ്). നാട്ടിലെ പണക്കാരനായ കോണ്‍ട്രാക്ടര്‍ ഫിലിപ്പോസി(നന്ദു)ന്റെ മകള്‍ ശോശന്ന (സ്വാതി)യുമായി അവന്‍ പ്രണയത്തിലാണ്. കുമരങ്കരിക്കാര്‍ക്ക് രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതാണ് ബാന്‍ഡ് വാദ്യം. സോളമന്റെ അച്ഛനായിരുന്നു ബാന്‍ഡ് സംഘത്തെ നയിച്ചിരുന്ന ക്ലാര്‍നറ്റ് സംഗീതഞ്ജന്‍. 

അദ്ദേഹത്തിനു മുന്‍പില്‍ മറ്റു കരക്കാരൊക്കെ തോല്‍ക്കുക പതിവായിരുന്നു. എന്നാല്‍ ഒരിക്കല്‍ തോണി മുങ്ങി അയാള്‍ മരണപ്പെട്ടു. ആ കൂട്ടത്തിലുണ്ടായിരുന്ന ലൂയി പാപ്പന്‍ (കലാഭവന്‍ മണി) ആണ് ഇപ്പോളും ബാന്‍ഡ് സംഘത്തിനായി ജീവിക്കുന്നത്. ഈ സംഘത്തില്‍ ക്ലാര്‍നറ്റ് വായിക്കുകയാണ് സോളമന്റെ ആഗ്രഹം. എന്നാല്‍ പള്ളിയിലെ വികാരി (ജോയ്മാത്യു) അതിനെതിരാണ്. സംഘത്തിനു ചെലവ് കൊടുക്കുന്നത് പള്ളിയായതിനാല്‍ അദ്ദേഹം സോളമനെ എപ്പോഴും മാനസികമായി തളര്‍ത്താന്‍ നോക്കും 

 കുമരങ്കരിയിലേക്കു വരുന്ന പുതിയ അച്ചനാണ് വട്ടോളി (ഇന്ദ്രജിത്). വട്ടോളിയുടെ വരവോട് ഇവിടുത്തെ ബാന്‍ഡ് സംഘം വീണ്ടും സജീവമാകുന്നു. പള്ളിയിലെ അച്ഛന്റെയും കപ്യാരുടെയും തട്ടിപ്പിനൊന്നും വട്ടോളി കൂട്ടുനില്‍ക്കില്ല.പള്ളി പൊളിച്ച് പുതിയ പള്ളി പണിയുകയാണ് അച്ചന്റെയും കപ്യാരുടെയും (സുനില്‍ സുഗത) ഉള്ളിലിരുപ്പ്. അതിലൂടെ വന്‍ വെട്ടിപ്പ് നടത്തി പണമുണ്ടാക്കാന്‍ അവര്‍ കണക്കുകൂട്ടുന്നു. ഈ സമയത്ത് കോണ്‍ട്രാക്ടര്‍ തന്റെ മകളെ മറ്റൊരു പണക്കാരനു കെട്ടിക്കൊടുക്കാന്‍ തീരുമാനിക്കുന്നു. 

ഇതറിഞ്ഞ് വട്ടോളിയുടെ സഹായത്തോടെ സോളമന്‍ ശോശന്നയെ തട്ടിക്കൊണ്ടുപോകുന്നു. എന്നാല്‍ നാട്ടുകാര്‍ അവരെ പിടികൂടുന്നു. സോളമന്‍ മുന്നില്‍ നിന്ന് ബാന്‍ഡ് സംഘത്തെ നയിച്ച് കപ്പ് നേടിയാല്‍ മകളെ കെട്ടിച്ചുകൊടുക്കുമെന്ന് കോണ്‍ട്രാക്ടര്‍ നാട്ടുകാര്‍ക്കു മുന്‍പില്‍ വച്ച് പറയുന്നു. അതോടെ ലൂയി പാപ്പനും സോളമനുമെല്ലാം കപ്പ് നേടാന്‍ തന്നെ ഇറങ്ങുന്നു. സഹായത്തിന് ഫാ. വട്ടോളിയുമുണ്ട്. 

സോളമന്‍ മുന്നില്‍ നിന്നാല്‍ പള്ളി സംഘം ജയിക്കുമെന്ന് ഉറപ്പാണ്. അത് ഇല്ലാതാക്കാന്‍ അച്ചനും കോണ്‍ട്രാക്ടറും കപ്യാരും തീരുമാനിക്കുകയാണ്. ജയിക്കുമെന്ന ആത്മവിശ്വാസം സോളമനുമില്ല. തോറ്റാല്‍ അവന് പെണ്ണിനെ നഷ്ടമാകും. പള്ളി ബാന്‍ഡ് സംഘം പിരിച്ചുവിടുകയും ചെയ്യും. സോളമന്റെ ടീമിനെ നേരിയാന്‍ പ്രഗത്ഭനായ പോത്തച്ചനെ (മകരന്ദ് പാണ്ഡെ)യാണ് എതിര്‍ ടീം ഇറക്കിയിരിക്കുന്നത്. തോല്‍ക്കുമെന്നതിനാല്‍ സോളമന്‍ തലേദിവസം ഒളിച്ചോടാന്‍ തീരുമാനിക്കുകയാണ്. ഇനിയെന്താകുമെന്നറിയാന്‍ അടുത്തുള്ള തിയേറ്ററില്‍ പോകുക   

റേഡിയോ / വീഡിയോ കടപ്പട് : RadioMalayalam
വാർത്ത  കടപ്പട് :OneIndiaMalayalam


AMEN Malayalam Movie Official Trailer


  

Saturday, May 11, 2013

'RadioMalayalam' - News & Weekly Roundup Schedule


RadioMalayalam News Schedule (MONDAY to FRIDAY) 
RadioMalayalam Weekly Roundup Schedule (SATURDAY & SUNDAY)

നാട്ടുവിശേഷം സമയക്രമം 

റേഡിയോ മലയാളം ലോക വാർത്തകൽ ഓസ്ട്രേ ലിയൻ, ഇന്ത്യൻ, കേരളാ വാർത്തകൾ എന്നിവ എന്നിവ കൂട്ടിയിണ ക്കിക്കൊണ്ട് അവതരിപ്പിക്കുന്ന വാർത്താ വിശകലന പരുപാടിയായ നാട്ടുവിശേഷത്തിന്റേ സമയക്രം.


AUSTRALIA



INDIA



IRELAND



SINGAPORE



SOUTH AFRICA



UNITED ARAB EMIRATES



UNITED KINGDOM



UNITED STATES OF AMERICA



റേഡിയോ മലയാളം - www.RadioMalayalam.net

Please "like" us on facebook - www.facebook.com/RadioMalayalam.net

eMail: info@RadioMalayalam.net

Phone: 1300 983 725

സ്നേഹത്തോടേ , 
റേഡിയോ മലയാളം കുടുംബാംഗങ്ങള്‍...........

Friday, April 19, 2013

നാട്ടുവിശേഷം സമയക്രമം From:1st April 2013 - RadioMalayalam News Schedule (MONDAY to FRIDAY)


നാട്ടുവിശേഷം സമയക്രമം 

റേഡിയോ മലയാളം ലോക വാർത്തകൽ ഓസ്ട്രേ ലിയൻ, ഇന്ത്യൻ, കേരളാ വാർത്തകൾ എന്നിവ എന്നിവ കൂട്ടിയിണ ക്കിക്കൊണ്ട് അവതരിപ്പിക്കുന്ന വാർത്താ വിശകലന പരുപാടിയായ നാട്ടുവിശേഷത്തിന്റേ സമയക്രം. 

RadioMalayalam News Schedule (MONDAY to FRIDAY)


Melbourne, Canberra, Sydney, Brisbane: 
09.00am, 01.00pm, 05.00pm, 09.00pm, 11.00pm, 02.00am, 04.00am.

Darwin, Alice Springs, Adelaide: 8.30am, 12.30pm, 4.30pm, 8.30pm, 10.30pm, 1.30am, 3.30 am

Perth: 07.00am, 11.00am, 03.00pm, 07.00pm, 09.00pm, 12.00am, 02.00am

റേഡിയോ മലയാളം www.RadioMalayalam.netഎന്നാ വെബ്സൈറ്റ് വഴിയും Android, iPhone അപ്ലിക്കേഷന്‍ ആയും ലഭ്യംമാണ്.

Please "like" us on facebook - www.facebook.com/RadioMalayalam.net

റേഡിയോ മലയാളം - www.RadioMalayalam.net

സ്നേഹത്തോടേ ,
റേഡിയോ മലയാളം കുടുംബാംഗങ്ങള്‍...........

കുമാരനാശാൻ (ഏപ്രിൽ 12, 1873 - ജനുവരി 16, 1924).




കുമാരനാശാൻ (ഏപ്രിൽ 12, 1873 - ജനുവരി 16, 1924).

മലയാള ഭാഷ കണ്ട ഏറ്റവും മഹാനായ കവിയെന്നുതന്നെ കുമാരനാശാനെ വിശേഷിപ്പിക്കാം. 20-ാം നൂറ്റാണ്ടിലെ കവിതാശാഖയെ ഇത്രയധികം സ്വാധീനിച്ച മറ്റൊരു കവിയില്ല. ആശാനോളം കൊണ്ടാടപ്പെട്ട കവിയില്ല, 
ആശാനോളം പഠിക്കപ്പെട്ട കവിയില്ല

873 ഏപ്രില്‍ 12ന് ചിറയിന്‍കീഴിനടുത്ത് കായിക്കരയില്‍, പെരുങ്കുടി നാരായന്റെയും കാളിയുടെയും ആറ് മക്കളില്‍ രണ്ടാമനായി ജനനം. സംസ്‌കൃതവും വേദാന്തപുരാണങ്ങളും പഠിച്ച കുമാരനാശാന്‍ ശ്രീനാരായണഗുരുവിന്റെ ശിഷ്യനായി (1891). സന്ന്യാസിയാവാന്‍ പുറപ്പെട്ട ആശാനെ ഉപരിപഠനത്തിനയച്ചത് ഗുരുവാണ്. ബാംഗ്ലൂരിലും (1895) കല്‍ക്കത്തയിലും (1898) പഠനം. ആശാന്റെ വിപ്ലവകരമായ ചിന്താമണ്ഡലം വികസിക്കുന്നത് ഇക്കാലത്താണ്. ചെറുപ്പത്തില്‍ സ്‌തോത്രകൃതികളെഴുതി വിരാഗിയായി നടന്നിരുന്ന ആശാന്‍, 1907ല്‍ വീണപൂവെന്ന ചെറുഖണ്ഡകാവ്യമെഴുതി മലയാളകവിതയുടെ തലക്കുറിതന്നെ മാറ്റിവരച്ചു. 41 ശ്ലോകങ്ങള്‍ മാത്രമുള്ള ഈ കൃതി 'മിതവാദി'യിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. 1908ല്‍ ഭാഷാപോഷിണിയില്‍ ഇത് പുനഃപ്രകാശനം ചെയ്യപ്പെട്ടതോടെയാണ് ആശാന്‍ അതിപ്രശസ്തനാവുന്നത്.

പഠനശേഷം കേരളത്തില്‍ തിരിച്ചെത്തിയ ആശാന്‍ അരുവിപ്പുറത്തായിരുന്നു താമസം. സമുദായ പരിഷ്‌കരണ കാര്യങ്ങളില്‍ ആകൃഷ്ടനായി ആശാന്‍. 1903ല്‍ ജൂണ്‍ 4ന് ഡോ. പല്‍പ്പു, ശ്രീനാരായണഗുരു എന്നിവരുടെ നേതൃത്വത്തില്‍ ശ്രീനാരായണ ധര്‍മപരിപാലനയോഗം (എസ്.എന്‍.ഡി.പി. യോഗം) രൂപീകരിച്ചപ്പോള്‍ ആശാന്‍ അതിന്റെ പ്രഥമ സെക്രട്ടറിയായി. 1904 മെയില്‍ 'വിവേകോദയം' മാസിക തുടങ്ങിയപ്പോള്‍ ആശാന്‍ അതിന്റെ പത്രാധിപരുമായി. 1913ല്‍ ശ്രീമൂലം പ്രജാസഭയില്‍ എസ്.എന്‍.ഡി.പി. യോഗം പ്രതിനിധിയായി അംഗമായി. 1920ല്‍ സെക്രട്ടറിസ്ഥാനമൊഴിഞ്ഞ് നിയമസഭാംഗമായി. 1918ലായിരുന്നു വിവാഹം. ശിഷ്യയായ ഭാനുമതി ഭാര്യ. പ്രഭാകരന്‍, സുധാകരന്‍ എന്നിവര്‍ മക്കള്‍. 1924 ജനവരി 16ന് പല്ലനയാറ്റില്‍വെച്ച് റെഡീമര്‍ എന്ന ബോട്ട് മുങ്ങി ആശാന്‍ മരിച്ചു; 51-ാം വയസ്സില്‍.

വീണപൂവിനുശേഷം കുമാരനാശാന്‍ എഴുതിയ കൃതികളെല്ലാം മലയാളത്തിലെ ക്ലാസിക്കുകളാണ്. ഖണ്ഡകാവ്യങ്ങള്‍ മാത്രമെഴുതി മഹാകവിപ്പട്ടം കരസ്ഥമാക്കി, ആശാന്‍. സാമൂഹിക ഉച്ചനീചത്വങ്ങള്‍ക്കെതിരെ തൂലിക പടവാളാക്കിയ കവിയാണ് കുമാരനാശാന്‍. 'വിപ്ലവത്തിന്റെ ശുക്രനക്ഷത്രം' എന്നാണ് ആശാനെ മുണ്ടശേരി വിശേഷിപ്പിച്ചത്. ഉച്ചനീചത്വങ്ങളില്ലാത്ത ബുദ്ധമതത്തോട് ആശാന് മമതയുണ്ടായിരുന്നു. പല കവിതകളിലും ബുദ്ധമതം കടന്നുവരുന്നുമുണ്ട്.

നല്ലൊരു നിരൂപകന്‍ കൂടിയായ ആശാന്റെ ചിത്രയോഗ (വള്ളത്തോള്‍) നിരൂപണം പ്രശസ്തമാണ്. മഹാകാവ്യത്തെ കെട്ടുകുതിരയോടാണ് ആശാന്‍ ഉപമിച്ചത്. പ്രാസവാദത്തില്‍ ശബ്ദപക്ഷത്തല്ല, അര്‍ഥപക്ഷത്താണ് (എ.ആര്‍. രാജരാജവര്‍മയ്‌ക്കൊപ്പം) ആശാന്‍ നിലകൊണ്ടത്. (സ്വന്തം കവിതയില്‍ ഭൂരിപക്ഷത്തിലും പ്രാസമുണ്ടെങ്കില്‍പോലും). എ.ആറിന്റെ മരണത്തില്‍ ദുഖിച്ചെഴുതിയ 'പ്രരോദനം' മലയാളത്തിലെ ഏറ്റവും മികച്ച വിലാപകാവ്യങ്ങളിലൊന്നാണ്. സീതയ്ക്കു പറയാനുള്ളതെന്തെന്ന് 'ചിന്താവിഷ്ടയായ സീത'യിലൂടെ കേള്‍പ്പിച്ചുതന്ന ആശാന്റെ വിപ്ലവത്തിന് മലയാളത്തില്‍ സമാനതകളില്ല. ലോകസാഹിത്യത്തില്‍ത്തന്നെ ഇത്ര ഗാംഭീര്യമുള്ള കൃതിയില്ലെന്ന് എം. കൃഷ്ണന്‍നായര്‍ ഒരിക്കലെഴുതിയിരുന്നു.

കുമാരു 'ആശാനാ'യത്
കുട്ടികളെ നിലത്തെഴുത്ത് പഠിപ്പിക്കുന്നവരെ ആശാന്മാര്‍ എന്നു വിളിച്ചുപോന്നു. വിദ്യാഭ്യാസം കഴിഞ്ഞ് കുമാരനാശാന്‍ കുറച്ചുകാലം കുട്ടികളെ പഠിപ്പിക്കുന്ന പാഠശാല നടത്തിയിരുന്നു. അതോടെ കുമാരു എന്ന പേരിനൊപ്പം 'ആശാന്‍' എന്നതും ചേര്‍ന്നു. അങ്ങനെ കുമാരനാശാനായി. കുമാരനാശാനെ ഡോ.പല്‍പ്പു 'ചിന്നസ്വാമി' എന്നായിരുന്നു വിളിച്ചിരുന്നത്. നാരായണഗുരുവിനെ പെരിയസ്വാമി എന്ന് പല്‍പ്പു വിളിച്ചുപോന്നു. പെരിയസ്വാമിയുടെ ശിഷ്യന്‍ ചിന്നസ്വാമി.

ആശാന്റെ കവിതാശകലങ്ങള്‍, പിന്നീട് മലയാളത്തില്‍ ചൊല്ലുകള്‍ പോലെ പ്രചരിച്ചു. ഇത്രയധികം 'ക്വോട്ടു'കളുടെ ഉടമ വേറെയുണ്ടാവില്ല. ആശാനെക്കാള്‍ പ്രശസ്തമെന്നുപോലും പറയാവുന്ന ചില വരികളിതാ:

കാവ്യപരാഗങ്ങള്‍
സ്വാതന്ത്ര്യം തന്നെയമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്കു
മൃതിയെക്കാള്‍ ഭയാനകം
(ഒരു ഉദ്‌ബോധനം)

എന്തിന്നുഭാരതധരേ കരയുന്നു? പാര-
തന്ത്ര്യം നിനക്കുവിധികല്പിതമാണു തായേ,
ചിന്തിക്ക, ജാതി മദിരാന്ധ, രടിച്ചു തമ്മി-
ലന്തപ്പെടും തനയ, രെന്തിനയേ 'സ്വരാജ്യം'?
(ഒരു തീയക്കുട്ടിയുടെ വിചാരം)

ഗുണികളൂഴിയില്‍ നീണ്ടുവാഴാ (വീണപൂവ്)
കണ്ണേമടങ്ങുക (വീണപൂവ്)

സ്‌നേഹമാണഖിലസാരമൂഴിയില്‍ (നളിനി)

യുവജനഹൃദയം സ്വതന്ത്രമാ-
ണവരുടെ കാമ്യപരിഗ്രഹേച്ഛയില്‍ (ലീല)

ജാതിചോദിക്കുന്നില്ലഞാന്‍ സോദരീ (ചണ്ഡാലഭിക്ഷുകി)
ചണ്ഡാലിതന്‍ മെയ് ദ്വിജന്റെ -ബീജ-
പിണ്ഡത്തിനൂഷരമാണോ? (ചണ്ഡാലഭിക്ഷുകി)
നെല്ലിന്‍ചുവട്ടില്‍ മുളയ്ക്കും-കാട്ടു-
പുല്ലല്ല സാധുപുലയന്‍ (ചണ്ഡാലഭിക്ഷുകി)

വിശപ്പിനു വിഭവങ്ങള്‍ വെറുപ്പോളമശിച്ചാലും
വിശിഷ്ടഭോജ്യങ്ങള്‍ കാണ്‍കില്‍ കൊതിയാമാര്‍ക്കും (കരുണ)

തൊട്ടുകൂടാത്തവര്‍ തീണ്ടിക്കൂടാത്തവര്‍
ദൃഷ്ടിയില്‍പ്പെട്ടാലും ദോഷമുള്ളോര്‍
കെട്ടില്ലാത്തോര്‍ തമ്മിലുണ്ണാത്തോരിങ്ങനെ-
യൊട്ടല്ലഹോ ജാതിക്കോമരങ്ങള്‍! (ദുരവസ്ഥ)
മാറ്റുവിന്‍ ചട്ടങ്ങളെ സ്വയ,മല്ലെങ്കില്‍
മാറ്റുമതുകളീ നിങ്ങളെത്താന്‍ (ദുരവസ്ഥ)

ഒരു നിശ്ചയമില്ലയൊന്നിനും
വരുമോരോദശവന്നപോലെപോം (ചിന്താവിഷ്ടയായ സീത)

വണ്ടേ നീ തുലയുന്നു; വീണയി വിളക്കും നീ
കെടുക്കുന്നുതേ (പ്രരോദനം)
ക്ഷീണിക്കാത്ത മനീഷയും മഷിയുണങ്ങീടാത്ത
പൊന്‍പേനയും (പ്രരോദനം)
ഇവിടമാണദ്ധ്യാത്മ വിദ്യാലയം (പ്രരോദനം)

ആശാന്‍കൃതികള്‍
വീണപൂവ്-1907
ഒരു സിംഹപ്രസവം-1909
നളിനി-1911
ലീല- 1914
ബാലരാമായണം - 1916
ശ്രീബുദ്ധചരിതം
(വിവര്‍ത്തനം) - 1915
ഗ്രാമവൃക്ഷത്തിലെ
കുയില്‍ - 1918
പ്രരോദനം - 1919
ചിന്താവിഷ്ടയായ സീത -1919
പുഷ്പവാടി- 1922
ദുരവസ്ഥ - 1922
ചണ്ഡാലഭിക്ഷുകി- 1922
കരുണ - 1923
മണിമാല- 1924
വനമാല- 1925

കടപ്പാട്: കുമാരനാശാന്‍ : വാക്കിന്റെ പൂര്‍ണത
http://www.mathrubhumi.com/books/special/index.php?id=260392&cat=856 )

റേഡിയോ മലയാളം www.RadioMalayalam.netഎന്നാ വെബ്സൈറ്റ് വഴിയും Android, iPhone അപ്ലിക്കേഷന്‍ ആയും ലഭ്യംമാണ്.

Please "like" us on facebook - www.facebook.com/RadioMalayalam.net

റേഡിയോ മലയാളം - www.RadioMalayalam.net

സ്നേഹത്തോടേ ,
റേഡിയോ മലയാളം കുടുംബാംഗങ്ങള്‍...........

കാതങ്ങൾ കടന്ന് മലയാളി മനസുകൾ കീഴടക്കി റേഡിയോ മലയാളം

കാതങ്ങൾ കടന്ന് മലയാളി മനസുകൾ  കീഴടക്കി റേഡിയോ മലയാളം


റേഡിയോ മലയാളം www.RadioMalayalam.netഎന്നാ വെബ്സൈറ്റ് വഴിയും Android, iPhone അപ്ലിക്കേഷന്‍ ആയും ലഭ്യംമാണ്.

Please "like" us on facebook - www.facebook.com/RadioMalayalam.net

റേഡിയോ മലയാളം - www.RadioMalayalam.net

സ്നേഹത്തോടേ ,
റേഡിയോ മലയാളം കുടുംബാംഗങ്ങള്‍...........



കാതങ്ങൾ കടന്ന് മലയാളി മനസുകൾ  കീഴടക്കി റേഡിയോ മലയാളം

ഇന്ന് വിഷു - Radio Malayalam Cover Photos (April-14)



ഇന്ന് വിഷു 
മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നു. കൃഷ്ണവിഗ്രഹവും കർണികാരവും കണിവെള്ളരിയും വാല്‍ക്കണ്ണാടിയും ഗ്രന്ഥക്കെട്ടും കായ്ഫലങ്ങളും പൊന്നും നാളികേരവുമെല്ലാമായി ഒരുക്കിയ വിഷുക്കണി കണ്ട് മലയാളി ഐശ്വര്യത്തിന്റെ നല്ല നാളുകളിലേക്ക് ശുഭപ്രതീക്ഷയോടെ ഇന്ന് കടക്കും.

കേരളത്തിലെ കാർഷികോത്സവമാണ്‌ വിഷു. മലയാളമാസം മേടം ഒന്നിനാണ്‌ വിഷു ആഘോഷിക്കുന്നത്‌. അടുത്ത ഒരു കൊല്ലത്തെ വർഷഫലത്തെ കുറിച്ചും ഇക്കാലയളവിൽ ജനങ്ങൾ ചിന്തിക്കുന്നു. വിഷുഫലം എന്നാണ്‌ ഇതിനു പറയുക. കേരളത്തിൽ മാത്രമല്ല അയൽ സംസ്ഥാനങ്ങളിൽ അതിർത്തിയോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളിലും വിഷു ആഘോഷിക്കാറുണ്ട്. ഭാരതത്തിലെ മിക്ക സംസ്ഥാനങ്ങളിലും സമാനമായ ആഘോഷങ്ങൾ ഉണ്ട്. എല്ലായിടത്തും ഭാരതത്തിൽ മുൻപ് നിലവിലിരുന്ന പഞ്ചാംഗം പ്രകാരമുള്ള വർഷാരംഭമാണ്‌ ഈ ദിനം

'പൊലിക പൊലിക ദൈവമേ തൻ നെൽ പൊലിക' എന്നും മറ്റുമുള്ള പുള്ളുവപ്പാട്ടും വിഷുവിന്റെ ഐശ്വര്യദായക സ്വഭാവത്തെയാണ്‌ കാണിക്കുന്നത്‌. വിഷുവിനു ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങൾ അടുത്ത ഒരു കൊല്ലക്കാലം നിലനിൽക്കുന്നു എന്നാണ്‌ വിശ്വാസം.

വിഷു എന്നാൽ തുല്യമായത് എന്നർത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം.മേടം ഒന്നിന് മേട വിഷുവും തുലാം ഒന്നിനു തുലാ വിഷുവും ഉണ്ട്.

ഒരു രാശിയിൽനിന്നും അടുത്ത രാശിയിലേക്ക് സൂര്യൻ പോകുന്നതിനെ സംക്രാന്തി എന്നു പറയുന്നു.സംക്രാന്തികളിലെ പ്രധാനമായത് മഹാവിഷു എന്നും പറയുന്നു. ഈ വിശേഷ ദിവസങ്ങൾ പണ്ടു മുതലേ ആഘോഷിച്ചു വരുന്നുണ്ടാവണം. സംഘകാലത്ത് ഇതിനെക്കുറിച്ച് പരാമർശങ്ങൾ പതിറ്റുപത്ത് എന്ന് കൃതിയിൽ ഉണ്ട്. എന്നാൽ വർഷാരംഭമായി കേരളത്തിൽ ആചരിക്കുന്നത് ഒരു പക്ഷേ കൊല്ലവർഷാരംഭത്തോടെ ആയിരിക്കണം[അവലംബം ആവശ്യമാണ്]. വിഷുവങ്ങളിൽ പ്രധാനമായ മഹാവിഷു ഇപ്പൊൾ 24 ദിവസത്തോളം പിന്നിലാണ്‌. ഭൂമിയുടെ അച്ചുതണ്ടിന്റെ പുരസ്സരണം അണു് ഇതിന്‌ കാരണം. പണ്ട്‌ മേഷാദി മേടത്തിൽ ആയിരുന്നു. എന്നാൽ വിഷുവങ്ങളുടെ പുരസ്സരണം കാരണം മേഷാദി ഇപ്പോൾ മീനം രാശിയിൽ ആണ്‌. എന്നിട്ടും നമ്മൾ വിഷു ആഘോഷിക്കുന്നത്‌ മേടത്തിൽ ആണ്. ഇതേ പോലെ തുലാദി ഇപ്പോൾ കന്നി രാശിയിൽ ആണ്‌..

ആദിദ്രാവിഡാഘോഷങ്ങളിൽ പെട്ട ഒരു ഉത്സവമാണ്‌ വിഷു. മത്സ്യമാംസാഹാരാദികൾ വർജ്ജിച്ചുകൊണ്ടുള്ള ഓണം ബുദ്ധമതസിദ്ധാന്തങ്ങൾക്ക് ചേരുന്നതാണെങ്കിൽ വിഷു അതിന്‌ കടകവിരുദ്ധമാണ്‌. വേട്ടയാടി കാലയാപനം കഴിച്ചിരുന്ന ആദിദ്രാവിഡരുടെ മാംസാഹാരത്തോടുള്ള അഭിരുചി വിഷുആഘോഷങ്ങളിൽ നിഴലിക്കുന്നു. അതിനാൽ ഓണത്തേക്കാൾ പഴക്കമുള്ള ആഘോഷമാണ്‌ വിഷു എന്ന് കരുതുന്നു.




മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നു. കൃഷ്ണവിഗ്രഹവും കർണികാരവും കണിവെള്ളരിയും വാല്‍ക്കണ്ണാടിയും ഗ്രന്ഥക്കെട്ടും കായ്ഫലങ്ങളും പൊന്നും നാളികേരവുമെല്ലാമായി ഒരുക്കിയ വിഷുക്കണി കണ്ട് മലയാളി ഐശ്വര്യത്തിന്റെ നല്ല നാളുകളിലേക്ക് ശുഭപ്രതീക്ഷയോടെ ഇന്ന് കടക്കും.

ഉത്ഭവം
ആദിദ്രാവിഡാഘോഷങ്ങളിൽ പെട്ട ഒരു ഉത്സവമാണ്‌ വിഷു. മത്സ്യമാംസാഹാരാദികൾ വർജ്ജിച്ചുകൊണ്ടുള്ള ഓണം ബുദ്ധമതസിദ്ധാന്തങ്ങൾക്ക് ചേരുന്നതാണെങ്കിൽ വിഷു അതിന്‌ കടകവിരുദ്ധമാണ്‌. വേട്ടയാടി കാലയാപനം കഴിച്ചിരുന്ന ആദിദ്രാവിഡരുടെ മാംസാഹാരത്തോടുള്ള അഭിരുചി വിഷുആഘോഷങ്ങളിൽ നിഴലിക്കുന്നു. അതിനാൽ ഓണത്തേക്കാൾ പഴക്കമുള്ള ആഘോഷമാണ്‌ വിഷു എന്ന് കരുതുന്നു

വിഷുക്കണി
കുടുംബത്തിലെ മുതിർന്ന സ്ത്രീകൾക്കാണ്‌ വിഷുക്കണി ഒരുക്കുവാനും അത്‌ കാണിക്കുവാനുമുള്ള ചുമതല. തേച്ചൊരുക്കിയ ഓട്ടുരുളിയിൽ അരിയും നെല്ലും ഉപയോഗിച്ച്‌ പാതി നിറച്ച്‌, കൂടെ അലക്കിയ , മുണ്ടും, പൊന്നും, വാൽക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, പഴുത്ത അടയ്ക്കയും വെറ്റിലയും, കണ്മഷി, ചാന്ത്, സിന്തൂരം, നാരങ്ങ എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും, നാളികേരപാതിയും, ശ്രീകൃഷ്ണന്റെ വിഗ്രഹവും വെച്ചാണ്‌ വിഷുക്കണി ഒരുക്കുക. കണിക്കൊന്ന പൂക്കൾ വിഷുക്കണിയിൽ നിർബന്ധമാണ്‌. ഐശ്വര്യസമ്പൂർണ്ണമായ അതായത്‌ പ്രകാശവും, ധനവും, ഫലങ്ങളും, ധാന്യങ്ങളും എല്ലാം ചേർന്ന വിഷുക്കണി കണ്ടുണരുമ്പോൾ, പുതിയൊരു ജീവിതചംക്രമണത്തിലേക്കുള്ള വികാസമാണത്രെ സംഭവിക്കുക.

ചിലയിടങ്ങളിൽ കുറിക്കൂട്ടും, ഗ്രന്ഥവും, വെള്ളിപ്പണം, ചക്ക, മാങ്ങ മുതലായവയും കണിക്ക് വെയ്ക്കാറുണ്ട്‌. കത്തിച്ച ചന്ദനത്തിരിയും, വെള്ളം നിറച്ച ഓട്ടുകിണ്ടിയും,പുതിയ കസവുമുണ്ടും അടുത്തുണ്ടാവണം എന്നാണ്‌ പറയുന്നത്‌.

പ്രായമായ സ്ത്രീ രാത്രി കണി ഒരുക്കി ഉറങ്ങാൻ കിടക്കും. പുലർച്ചെ എഴുന്നേറ്റ് കണികണ്ട്, മറ്റുള്ളവരെ കണികാണിക്കും.

ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തി പുറകിൽ നിന്നും കണ്ണുപൊത്തി കൊണ്ടുപോയാണ്‌ കണികാണിക്കുന്നത്‌. കുടുംബാംഗങ്ങൾ എല്ലാവരും കണികണ്ടാൽ പിന്നെ വീടിന്റെ കിഴക്കുവശത്ത്‌ കണികൊണ്ടുചെന്ന് പ്രകൃതിയെ കണികാണിക്കണം, അതിനു ശേഷം ഫലവൃക്ഷങ്ങളേയും, വീട്ടുമൃഗങ്ങളേയും കണികാണിക്കുന്നു.

വിഷുക്കൈനീട്ടം
കണി കണ്ടതിനുശേഷം ഗൃഹനാഥൻ കുടുംബാംഗങ്ങൾക്ക് നൽകുന്ന സമ്മാനമാണ് വിഷുക്കൈനീട്ടം എന്നറിയപ്പെടുന്നത്. ആദ്യകാലങ്ങളിൽ സ്വർണ്ണം, വെള്ളി എന്നിവയിൽ ഉണ്ടാക്കിയ നാണയങ്ങൾ ആയിരുന്നു നൽകിയിരുന്ന്അത്. വർഷം മുഴുവനും സമ്പൽ സമൃദ്ധി, ഐശ്വര്യം എന്നിവ ഉണ്ടാകട്ടേ എന്ന് അനുഗ്രഹിച്ചുകൊണ്ടാണ് കൈനീട്ടം. നൽകുനത്. പ്രായമായവർ പ്രായത്തിൽ കുറവുളവ്ർക്കാണ് സാധാരണ കൈനീട്ടം നൽകുന്നത് എങ്കിലും ചില സ്ഥലങ്ങളിൽ പ്രായം കുറഞ്ഞവർ മുതിർന്നവർക്കും കൈനീട്ടം നൽകാറുണ്ട്.


കണിക്കൊന്ന
വിഷുവുമായി ബന്ധമുള്ള ഒന്നാണ്‌ കണിക്കൊന്ന(ഇന്ത്യൻ ലബർണം). കൊന്നപ്പൂ വിഷുക്കാലത്ത് കേരളത്തിലെങ്ങും പൂത്തു നിൽകുന്നത് നയനാന്ദകരമായ കാഴ്ചയൊരുക്കുന്നു. കർണ്ണികാരം എന്നും അറിയുന്ന കണികൊന്നകളിൽ വിരിയുന്ന മഞ്ഞപ്പൂക്കളാണ്‌ കേരളത്തിന്റെ സംസ്ഥാന പുഷ്പവും. അതിർത്തി പ്രദേശങ്ങളിലും ഈ മരം കാണപ്പെടുന്നുണ്ട്. വിഷുവിനായി നാട്‌ ഒരുങ്ങുമ്പോഴേ കൊന്നകളും പൂത്തു തുടങ്ങും. വേനലിൽ സ്വർണ്ണത്തിന്റെ നിധി ശേഖരം തരുന്ന വൃക്ഷം എന്നാണ്‌ കൊന്നകളെപറ്റി പുരാണങ്ങളിൽ പറയുന്നത്‌.[അവലംബം എന്നാൽ മറ്റൊരു ഉപകാരവുമില്ലാത്ത ഈ മരം വിഷുക്കാലത്ത് പൂത്തിരുന്നതിനാലാവാം ഈ പൂവും വിഷുച്ചടങ്ങുകളുമായി ബന്ധപ്പെടുന്നത് എന്ന് ചില ചരിത്രകാരന്മാർ കരുതുന്നു.

വിഷുഫലം
വിഷുഫലം പറയുന്ന രീതി പണ്ടുകാലത്ത് സാർവത്രികമായിരുന്നു. പണിക്കർ (കണിയാൻ) വീടുകളിൽ വന്ന് വിഷുഫലം ഗണിച്ച് പറയുന്നരീതിയാണിത്. ആ വർഷത്തെ മഴയുടെ ഏറ്റക്കുറച്ചിലനുസരിച്ചുള്ള കണക്കാണത്. എത്ര പറ മഴ കിട്ടും, മഴ ഇടിമിന്നലോടു കൂടിയാവുമോ, കാറ്റുണ്ടാവുമോ എന്നൊക്കെ വായിച്ച് കേൾപ്പിക്കും. വിഷു സംക്രാന്തി നാളിലാണ്‌ പണിക്കർ വരുന്നത്. അവർക്ക് ഇതിനായി ലഭിക്കുന്ന പ്രതിഫലത്തെ "യാവന" എന്നാണ് പറയുക.
 

Sunday, March 31, 2013

കൂടുതൽ പരുപാടികളുമായി റേഡിയോ മലയാളം ഏപ്രിൽ 1 മുതൽ..... കാതോർക്കുക!!!!!


പുതിയ ശ്രവ്യാനുഭവമായി, കൂടുതൽ പരുപാടികളുമായി റേഡിയോ മലയാളം ഏപ്രിൽ 1 മുതൽ..... കാതോർക്കുക!!!!!

listen live @ www.RadioMalayalam.net or with your Smartphones.....




Listen live at RadioMalayalam.net or with your iPhone or Android applications.......... Enjoy..........

Dear listeners..........
We are back, with so many improvements..........
Listen live at RadioMalayalam.net or with your iPhone or Android applications..........
Enjoy..........

Thanks,
RadioMalayalam team. (27 February 2013)

റേഡിയോ മലയാളം - facebook page covers

സുകുമാരി (6 October 1940 - 26 March 2013)
അനുപമമായ അഭിനയസിദ്ധികൊണ്ട് വെള്ളിത്തിരയെ വിസ്‌മയിപ്പിച്ച അതുല്യഅഭിനേത്രി സുകുമാരി ഏറെക്കാലം നൊമ്പരമിറ്റുന്ന ഒരോർമ്മയായി നിത്യതയിൽ ലയിച്ചു.


നടനവൈഭവും വേഷപ്പകര്‍ച്ച കൊണ്ടും സിനിമാ പ്രേക്ഷകരെ അമ്പരിപ്പിച്ച നടിയായിരുന്നു സുകുമാരി. നിരവധി സിനിമകളില്‍ അമ്മയായും സഹോദരിയായും ഭാര്യയായും മകളായും വ്യത്യസ്ത കഥാപാത്രങ്ങളില്‍ വേഷമിട്ട സുകുമാരിക്ക് സിനിമ പ്രേക്ഷരുടെ ഹൃദയങ്ങളില്‍ വലിയ സ്ഥാനം പിടിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.


ഇതിനകം ചലച്ചിത്ര രംഗത്തെ ഒട്ടനവധി തലമുറകളുടെ കൂടെ സുകുമാരി അഭിനയിച്ചു. ഒട്ടേറെ പുരസ്‌കാരങ്ങളും സുകുമാരിയെ തേടിയെത്തി. 2003-ല്‍ രാജ്യം അവരെ പദ്മശ്രി നല്‍കി ആദരിച്ചു. 1991-ല്‍ തമിഴ്‌നാട് സര്‍ക്കാറിന്റെ കലൈമാമണി പുരസ്‌കാരം ലഭിച്ചു. മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്‌കാരത്തിന് നാലു തവണ അര്‍ഹയായി. 2011-ല്‍ ദേശീയപുരസ്‌കാരവും...


ഫിബ്രവരി 10- മലയാളികളുടെ പ്രിയപ്പെട്ട ഗാനരചയിതാവും കവിയുമായ ഗിരീഷ് പുത്തഞ്ചേരി ഓര്‍മയായിട്ട് 3 വര്‍ഷം.

ഗിരീഷ് പുത്തഞ്ചേരിയുടെ ചില കവിതകള്‍

ഷഡ്ജം

------------


രാവെളിച്ചം കെട്ട മുറിയിലാരൊരാള്‍
രാഗവിസ്താരം നടത്തുന്നൂ, നേര്‍ത്ത ശബ്ദത്തില്‍?
തെരുവിലെ വിളക്കെല്ലാമണഞ്ഞിരിക്കുന്നൂ-നേര്‍ത്ത
തിരിയുമായൊരു തിങ്കള്‍ മാത്രം
മിന്നിനില്ക്കുന്നൂ മേലെ.

രാവെളിച്ചം കെട്ട മുറിയിലാരൊരാള്‍
രാഗവിസ്താരം നടത്തുന്നൂ
നേരിയ വിരഹത്തില്‍?

മിഴിനനയ്ക്കുന്ന 'തോടി'യ-
ല്ലലിവാര്‍ന്ന 'സാവേരി'യ-
'ല്ലാരഭി'യല്ലേയല്ല...
'പന്തുവരാളി' 'ഭൈരവി'യൊന്നുമല്ലയാ-
ളെന്തു രാഗമാണാവോ
അലിഞ്ഞാലപിക്കുന്നൂ സൈ്വരം?

നാദവിശുദ്ധി
നേര്‍ത്ത നൂലിഴപോലെ
നെഞ്ചില്‍ നെയ്‌തെടുക്കുന്നൂ
ഭാവതീവ്രം...ലയഭരം...

അരഞ്ഞുതീരുന്ന ഹരിചന്ദനം പോലെ
നനഞ്ഞു നേര്‍ക്കുന്നൂ ഗാഢശ്രുതി...
ഹൃത്തുടിപ്പാവാം മൃദംഗ-
മൊറ്റ ജന്മത്തിന്റെ കുംഭഗോപുരംതന്നെ
തങ്കത്തംബുരു!

അറിയാറാവുന്നൂ സാധകബലം
പൂര്‍വജന്മാര്‍ജിത തപോബലം...
വെളിവില്ലെങ്കിലും കാണാമെനിക്കാ
മിഴികളിലൊഴുകുന്ന ഹിന്ദോളത്തിന്‍ നിള...
വാര്‍ധകമയച്ചിട്ട നാഡികള്‍-നാദാവേഗ-
ജ്ജ്വാലയായ് കത്തിത്തീരും മായക്കാഴ്ച...
ഇരുളിന്നലച്ചാര്‍ത്തിലുമൊ-
രിന്ദ്രനീല ജലധാരയുണരുന്നുവോ
കവിതയായ്...കാവേരിയായ്?

സപ്തസ്വരമഴയേറ്റു പുഷ്പിക്കുന്നുവോ
സംഗീത കല്പദ്രുമം?

കലയുടെ പാല്‍ക്കടല്‍ത്തിരകളില്‍
കല്ലായലിഞ്ഞുവോ ഞാനും കുംഭക്കാറ്റും?

രാവെളിച്ചം കെട്ട മുറിയിലാരൊരാള്‍
രാഗവിസ്താരം നടത്തുന്നൂ
സര്‍പ്പധ്യാനംപോല്‍!


അതിജീവനം
---------------------

രാത്രി...
കുഞ്ഞുങ്ങളുണര്‍ന്നൊച്ചവെക്കുമ്പോള്‍
നമ്മുടെ ഹൃദയം
വെടിയേറ്റൊരു ഹിമപ്പക്ഷിയെപ്പോലെ
ചിതറിത്തെറിക്കുകയാണ്...

ഒരനക്കവും
അതെത്തുടര്‍ന്നുള്ളൊരു നിശ്ശബ്ദതയും
ഒരു വാള്‍മുനയില്‍ നമ്മളെ
കുത്തിനിറുത്തുകയാണ്...

വളഞ്ഞുപിടിച്ചു ബന്ദികളാക്കി
വെടിവെച്ചുകൊല്ലാനുള്ള ഉത്തരവും കാത്ത്
നമുക്കു ചുറ്റും പട്ടാളക്കാര്‍...

ഇപ്പോള്‍ പീരങ്കികളെക്കാള്‍ പേടി
വരാന്‍ പോകുന്ന വറുതികളെക്കുറിച്ച്....
നയതന്ത്രമേഖലയില്‍
മൂര്‍ച്ചയുള്ള കണ്ണുകളുമായ്
ആന്റിനകളും റഡാറുകളും
നമ്മെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു...

സ്വന്തം ജീവിതത്തിലേക്ക്
നുഴഞ്ഞുകയറാനാവാതെയും
ശത്രുവിന്റെ ഹൃദയത്തിലേക്ക്
മടങ്ങിച്ചെല്ലാനാവാതെയും
നമ്മളിനി എത്രനാള്‍?


ഈ വീടിനെ സ്‌നേഹിക്ക...
------------------------------------------

ഞാന്‍ പറഞ്ഞു...
ഈ വീടിനെ സ്‌നേഹിക്ക
ഇത് നമ്മുടെ സ്വപ്‌നം.

സങ്കടച്ചുമടെടുത്ത്
സഹനത്തിന്റെ മഴ നനഞ്ഞ്
വറചട്ടിയിലെരിഞ്ഞ്
തേഞ്ഞുതീരാറായ കാലടികളിലെ
കള്ളിമുള്ളുകൊണ്ടാണ്
കരിങ്കല്‍ത്തൂണുകള്‍!
അസ്ഥികൊണ്ടസ്തിവാരം...

ഉഷ്ണസഞ്ചാരംകൊണ്ട്
ജാലകങ്ങള്‍...
ഉയര്‍ന്ന രക്തസമ്മര്‍ദംകൊണ്ട്
ഉയര്‍ത്തിക്കെട്ടിയ ചുമരുകള്‍...

നീ പറഞ്ഞു...
പൊള്ളിയ മനസ്സുകൊണ്ട് മാര്‍ബ്ള്‍...
മക്കളുടെ നാമജപം വെച്ച വിളക്ക്...

ഞാന്‍ പറഞ്ഞു...
കടക്കാര്‍ക്കെതിരെ കുരച്ചുചാടുന്ന
പട്ടിയെ നമുക്കു വേണ്ട...
കലഹവും കണ്ണീരുമൊക്കെയായി
ഇത് തുടച്ചുവെടിപ്പാക്കി വെക്കുക...

നമുക്ക് നീണ്ടുനിവര്‍ന്ന് കിടന്നു-
മരിക്കാനുള്ള വീടാണിത്...
മരിച്ചാലും മടങ്ങിവരാനുള്ള വീട്!


പ്രണയമെഴുതുക
-----------------------------

പ്രണയമെഴുതുക...
വിരലിന്റെ തൂവലാല്‍-
ക്കരളിന്റെ ഭിത്തിമേല്‍,
കറ കലരുമന്തരാത്മാവിന്റെ പാറമേല്‍!

മുറുകുന്ന മുജ്ജന്മബന്ധങ്ങളില്‍, നമ്മ-
ളുരുകുന്ന സൂര്യസംഗീതക്കിടക്കമേല്‍...
അന്ധമാക്കപ്പെടുന്നെന്നു തോന്നിക്കുന്ന
രതിബന്ധനത്തിന്റെ താളക്കുടുക്കമേല്‍..
കല്ലേറ്റു മുറിയുന്ന കാലടിപ്പൂക്കളില്‍...
കല്യാണസൗഗന്ധികത്തിന്‍ ദളങ്ങളില്‍!

പ്രണയമെഴുതുക...
തൂവെളിച്ചത്തിന്റെ-
തുടുമുഖശ്രീകളില്‍,
തുയിലുണരുമഹസ്സിന്റെയശ്വവേഗങ്ങളില്‍!

ഏകാന്തയാമങ്ങളിറ്റുവീഴുന്നൊരീ-
യവസാനരാവിന്റെയാകാശനാഭിയില്‍...
ധ്യാനിച്ചു നില്ക്കും നിലാവിന്റെ നെറ്റിമേല്‍
നാദം വിതുമ്പുന്ന നഗ്നസാരംഗിയില്‍...
കനിവാര്‍ന്നു നില്ക്കുന്ന, കടലാവുമോര്‍മയില്‍...
കല്പാന്തമേഘം പിളര്‍ക്കുന്ന മിന്നലില്‍...!

പ്രണയമെഴുതുക...
വിറകൊണ്ട വിരലിനാല്‍ നീ നിന്റെ
വിരഹസന്താപത്തിന്റെ വീണാമുഖങ്ങളില്‍...
പ്രണയമെഴുതുക... പ്രണയമെഴുതുക..!


നമ്മളെ കടലെടുക്കുന്നു
-------------------------------------

ഒടുക്കമീക്കടല്‍ വിടവാങ്ങവേ കരയില്‍നി-
ന്നൊരായിരം ശംഖുകള്‍, മണലില്‍ മുഖംപൂഴ്ത്തി-
യൊന്നിച്ചു മുഴക്കുന്നുണ്ടോംകാരസ്വരവൈഖരി!
പറന്നും പാറിയും, പലകുറിത്താഴ്ന്നുപൊങ്ങിയും നീല-
നിറമാര്‍ന്ന കടലിനെക്കാതോര്‍ത്ത പക്ഷികള്‍
ഒന്നിച്ചു കുറുകിയെന്തോതുന്നൂ? കടലിനോ-
ടുത്തരം കിട്ടാത്ത ചോദ്യങ്ങള്‍ മാതിരി.
മഴ മണക്കുന്ന പാതിരാക്കാറ്റിന്റെ-
യടരുകള്‍ തല്ലിക്കൊഴിക്കുന്ന തെങ്ങുകള്‍
ഒന്നുകൂടിച്ചാഞ്ഞു, മുന്നോട്ടാഞ്ഞു, സാഗര-
ച്ചുരുളിന്റെ ചുളിവാര്‍ന്ന കാലില്‍ നമിക്കവേ...
അറിയുന്നതേയില്ല ശംഖുമീപ്പക്ഷിയും
നിറകുടം പേറിനിന്നാടുന്ന കേരവും...
നമ്മള്‍തന്നുണ്മയെ, യുജ്ജ്വലസംസ്‌കൃതിയെ
നേരിന്റെ നെഞ്ചില്‍ത്തെഴുക്കും നിലാവിനെ...
കടലെടുക്കുന്നു-നാം, നാളെയീ മരുവിലെ
മരണസൂര്യാഘാതമായിദ്ദഹിക്കുമോ?



വൈക്കം മുഹമ്മദ്‌ ബഷീര്‍ 
(ജനനം: 21 ജനുവരി 1908 തലയോലപ്പറമ്പ്, വൈക്കം - മരണം: 5 ജൂലൈ 1994 ബേപ്പൂർ, കോഴിക്കോട്) 
സാഹിത്യശൈലി


സാമാന്യം മലയാളഭാഷ അറിയാവുന്ന ആർക്കും ബഷീർ സാഹിത്യം വഴങ്ങും. വളരെ കുറച്ചു മാത്രമെഴുതിയിട്ടും ബഷീറിയനിസം അല്ലെങ്കിൽ ബഷീർ സാഹിത്യം എന്നത് മലയാളത്തിലെ ഒരു സാഹിത്യ ശാഖയായി മാറിയത് അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളുടെ കരുത്തുകൊണ്ടായിരുന്നു. ഹാസ്യം കൊണ്ട് അദ്ദേഹം വായനക്കാരെ ചിരിപ്പിച്ചു കൂടെ കരയിപ്പിക്കുകയും ചെയ്തു. സമൂഹത്തിന്റെ അടിത്തട്ടിൽ ജീവിക്കുന്ന മനുഷ്യരുടെ കഥകൾ അദ്ദേഹം പറഞ്ഞപ്പോൾ അത് ജീവസ്സുറ്റതായി, കാലാതിവർത്തിയായി. ജയിൽപ്പുള്ളികളും , ഭിക്ഷക്കാരും, വേശ്യകളും,പട്ടിണിക്കാരും, സ്വവർഗ്ഗാനുരാഗികളും നിറഞ്ഞ ഒരു ഫാന്റസിയായിരുന്നു ബഷീറിന്റെ ലോകം. ഇത്തരം കഥാപാത്രങ്ങളുടെ ചിന്തകൾക്കോ ,വികാരങ്ങൾക്കോ അതുവരെയുള്ള സാഹിത്യത്തിൽ സ്ഥാനമുണ്ടായിരുന്നില്ല. സമൂഹത്തിനു നേരെയുള്ള വിമർശനം നിറഞ്ഞ ചോദ്യങ്ങൾ അദ്ദേഹം ഹാസ്യത്തിലൊളിപ്പിച്ചു വച്ചു. സമൂഹത്തിൽ ഉന്നത നിലവാരം പുലർത്തുന്നവർ മാത്രം നായകൻമാരാവുക, മുസ്ലിം കഥാപാത്രങ്ങളെ വില്ലന്മാരായി ചിത്രീകരിക്കുക തുടങ്ങിയ പ്രവണതകളിൽ നിന്നും നോവലുകൾക്ക് മോചനം നൽകിയത് ബഷീറാണ്. തീക്ഷ്ണമായ അനുഭവങ്ങളുടെ തീവ്രത അദ്ദേഹത്തിന്റെ കൃതികളെ അനശ്വരമാക്കി. ഇസ്ലാം മതത്തിൽ ഒരുകാലത്തു നിലനിന്നിരുന്ന എല്ലാവിധ അനാചാരങ്ങൾക്കെതിരെയും വിമർശനാത്മകമായി അദ്ദേഹം തൂലിക ചലിപ്പിച്ചു.



ബഷീര്‍കൃതികള്‍

പ്രേമലേഖനം/1943
ബാല്യകാലസഖി/1944
കഥാബീജം/1945
ജന്മദിനം/1945
ഓര്‍മക്കുറിപ്പ്/1946
അനര്‍ഘനിമിഷം/1946
ശബ്ദങ്ങള്‍/1947
വിഡ്ഢികളുടെ സ്വര്‍ഗം/1948
ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്/1951
മരണത്തിന്റെ നിഴലില്‍/1951
മുച്ചീട്ടുകളിക്കാരന്റെ മകള്‍/1951
പാവപ്പെട്ടവരുടെ വേശ്യ/1952
സ്ഥലത്തെ പ്രധാന ദിവ്യന്‍/1953
ആനവാരിയും പൊന്‍കുരിശും/1953
ജീവിത നിഴല്‍പ്പാടുകള്‍/1954
വിശ്വവിഖ്യാതമായ മൂക്ക്/1954
വിശപ്പ്/1954
പാത്തുമ്മായുടെ ആട്/1959
മതിലുകള്‍/1965
ഒരു ഭഗവദ്ഗീതയും കുറേ മുലകളും/1967
താരാസ്‌പെഷ്യല്‍സ്/1968
മാന്ത്രികപ്പൂച്ച/1968
നേരും നുണയും/1969
ഓര്‍മ്മയുടെ അറകള്‍/1973
ആനപ്പൂട/1975
ചിരിക്കുന്ന മരപ്പാവ/1975
ഭൂമിയുടെ അവകാശികള്‍/1977
അനുരാഗത്തിന്റെ ദിനങ്ങള്‍/1983
ഭാര്‍ഗവീനിലയം/1985
എം.പി.പോള്‍/1991
ശിങ്കിടിമുങ്കന്‍/1991
ചെവിയോര്‍ക്കുക! അന്തിമകാഹളം/1992
ബഷീര്‍ സമ്പൂര്‍ണ കൃതികള്‍ (രണ്ടു വാല്യങ്ങള്‍)/1992




ഡി. വിനയചന്ദ്രൻ (1946 മേയ് 16 – 2013 ഫെബ്രുവരി 11)


കേരളത്തിലെ പ്രശസ്തനായ ആധുനിക കവിയായിരുന്നു ഡി. വിനയചന്ദ്രൻ\. കവിതക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം 1992-ൽ നരകം ഒരു പ്രേമകവിതയെഴുതുന്നു എന്ന കൃതിക്ക് ലഭിച്ചു. 2006-ലെ ആശാൻ സ്മാരക കവിതാ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

പ്രസിദ്ധീകരിച്ച കൃതികൾ

----------------------------------------
നരകം ഒരു പ്രേമകവിത എഴുതുന്നു
ഡി. വിനയചന്ദ്രന്റെ കവിതകൾ
ദിശാസൂചി
കായിക്കരയിലെ കടൽ
വീട്ടിലേയ്ക്കുള്ള വഴി
സമയമാനസം
സമസ്തകേരളം പി.ഒ. (കവിതാസമാഹാരങ്ങൾ)
പൊടിച്ചി
ഉപരിക്കുന്ന് (നോവൽ)
പേരറിയാത്ത മരങ്ങൾ (കഥകൾ)
വംശഗാഥ (ഖണ്ഡകാവ്യം)
കണ്ണൻ (മൃണാളിനി സരാഭായിയുടെ കാവ്യത്തിന്റെ പരിഭാഷ)
നദിയുടെ മൂന്നാംകര (ലോകകഥകളുടെ പരിഭാഷ)
ജലംകൊണ്ട് മുറിവേറ്റവൻ (ലോർക കവിതകളുടെ പരിഭാഷ)
ആഫ്രിക്കൻ നാടോടിക്കഥകൾ (പുനരഖ്യാനം)
ദിഗംബര കവിതകൾ (പരിഭാഷ)






LISTEN LIVE